ന്യൂയോർക്: യു.എസിലെ മേരിലാൻഡ് സംസ്ഥാനത്ത് 23 കാരൻ മൂന്നു സഹപ്രവർത്തകരെ വെടിവെച്ചുകൊന്നു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത്നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആക്രമിയെ പൊലീസ് പിടികൂടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ആക്രമണം നടന്നത്. ആക്രമണകാരണമെന്തെന്ന് പൊലീസ് അന്വേഷിക്കുകയാണ്.ആക്രമിയുടെ പേരും പുറത്തുവിട്ടിട്ടില്ല. യു.എസിൽ ഈ വർഷം നടക്കുന്ന 254ാമത്തെ വെടിവെപ്പു സംഭവമാണിത്.
ആക്രമിയും കൊല്ലപ്പെട്ടവരും കൊളംബിയ മെഷീൻ കമ്പനി ജീവനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.