യു.എസ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെപ്പ്, ആറ് മരണം; അക്രമി പിടിയിൽ

ഷിക്കാഗോ: യു.എസ് സ്വാതന്ത്ര്യദിന പരേഡിനിടെ നടന്ന കൂട്ടവെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും 36ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹൈലാൻഡ് പാർക്കിൽ തിങ്കളാഴ്ച നടന്ന പരേഡിനിടെയാണ് വെടിവെപ്പുണ്ടായത്. രാവിലെ പത്ത് മണി പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് റോബർട്ട് ക്രിമോ എന്ന 22കാരനനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ മുകളില്‍നിന്ന് ആക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പുണ്ടായ ഉടന്‍ ജനം പരിഭ്രാന്തരായി ഓടി. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെടിയേറ്റ് കുട്ടികളടക്കം നിരവധിപേർ ചികിത്സയിലാണെന്നും ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

രാജ്യത്തെ തോക്ക് ലോബിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. താൻ ഇത് വിട്ടുകൊടുക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് ബൈഡൻ വ്യക്തമാക്കി. 2022ൽ മാത്രം യു.എസിൽ 309 കൂട്ടവെടിവെപ്പുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Tags:    
News Summary - Shooting at US Independence Day parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.