യു.എസിൽ ജഡ്ജിയായി സിഖ് വനിത

വാഷിങ്ടൺ: യു.എസിലെ ആദ്യ സിഖ് വനിത ജഡ്ജിയായി മൻപ്രീത് മോണിക സിങ് ചുമതലയേറ്റു. ഹാരിസ് കൗണ്ടി സിവിൽ കോടതി ജഡ്ജിയായാണ് അവർ ചുമതലയേറ്റത്. 1970കളിൽ ഇന്ത്യയിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് മോണികയുടെ പിതാവ്.

20 വർഷം അഭിഭാഷക രംഗത്തുള്ള മോണിക നിരവധി മനുഷ്യാവകാശ സംഘടനകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ നിയമനം സിഖ് സമൂഹത്തിന് അഭിമാനമാണെന്ന് മോണിക സിങ് പ്രതികരിച്ചു.

Tags:    
News Summary - Sikh woman becomes judge in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.