റാമല്ല : വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ ആറു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ സേന ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുകയും വീട് വളയുകയുമായിരുന്നു.
തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കു നേരെ മിസൈലുകൾ പ്രയോഗിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.
അതിനിടെ, സായുധരായ നാലു പേരെ ഇല്ലാതാക്കിയതായും ജെനിൻ പ്രദേശത്ത് നാല് തോക്കുകൾ കണ്ടെത്തിയതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.