സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ആറ് മരണം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ സുരക്ഷാ മേധാവി മുഹമ്മദ് അബ്ദി അലി പറഞ്ഞു. അൽ ഷബാബ് ജിഹാദി ഗ്രൂപ്പുകളാണ് അക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. വിദേശ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ലഘുലേഖയിൽ സംഘം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്.
മൊഗാദിഷുവിലൂടെ കടന്നുപോകുകയായിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കൂടുതൽ പേർ അപായപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും അബ്ദി അലി അറിയിച്ചു. 2007 മുതൽ സൊമാലിയയിൽ അൽ ഷബാബ് സംഘത്തിന്റെ ആക്രമണങ്ങൾ തുടരുകയാണ്.
കഴിഞ്ഞ വർഷം നവംബറിലും സമാന രീതിയിൽ നടന്ന കാർ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘം ഏറ്റെടുത്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ മൊഗാദിഷുവിന്റെ ഡയറക്ടർ അബ്ദിയാസിസ് മൊഹമ്മദ് ഗുലെദിനെ വധിച്ചെന്ന പ്രസ്താവനയുമായി സംഘം രംഗത്തെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.