ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവീനിയയും; ഇത് സമാധാന സന്ദേശമെന്ന് പ്രധാനമന്ത്രി

ലുബ്‍ലിയാന: സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ച് ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി അംഗീകരിച്ച് മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവീനിയയും.  സ്ലൊവീനിയൻ ഗവൺമെന്റ് ഫലസ്തീന് അംഗീകാരം നൽകി. ഇനി ഇതിന് പാർലമെൻറ് കൂടി അനുമതി നൽകണം.

പ്രധാനമന്ത്രി റോബർട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സർക്കാർ അംഗീകാരം നൽകി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‍ലിയാനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വരുംദിവസങ്ങളിൽ പാർലമെൻറ് സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗൊലോബ് ആഹ്വാനം ചെയ്തു. ഇത് സമാധാനത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീന് അംഗീകാരം നൽകിയ രാഷ്ട്രങ്ങൾ:

1988: അൾജീരിയ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഇറാഖ്, കുവൈറ്റ്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, മൊറോക്കോ, സൊമാലിയ, ടുണീഷ്യ, തുർക്കിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ക്യൂബ, ജോർദാൻ, മഡഗാസ്‌കർ, മാൾട്ട, നിക്കരാഗ്വ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, സെർബിയ, സാംബിയ, അൽബേനിയ, ബ്രൂണെ, ജിബൂട്ടി, മൗറീഷ്യസ്, സുഡാൻ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഈജിപ്ത്, ഗാംബിയ, ഇന്ത്യ, നൈജീരിയ, സീഷെൽസ്, ശ്രീലങ്ക, നമീബിയ, റഷ്യ, ബെലാറസ്, യുക്രെയ്ൻ, വിയറ്റ്നാം, ചൈന, ബുർക്കിന ഫാസോ, കൊമോറോസ്, ഗിനിയ, ഗിനിയ-ബിസാവു, കംബോഡിയ, മാലി, മംഗോളിയ, സെനഗൽ, ഹംഗറി, കേപ് വെർദെ, ഉത്തര കൊറിയ, നൈജർ, റൊമാനിയ, ടാൻസാനിയ, ബൾഗേറിയ, മാലിദ്വീപ്, ഘാന, ടോഗോ, സിംബാബ്‌വെ, ചാഡ്, ലാവോസ്, സിയറ ലിയോൺ ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ, അംഗോള, മൊസാംബിക്, സാവോ ടോം ആൻഡ് പ്രിൻസിപ്പി, ഗാബോൺ, ഒമാൻ, പോളണ്ട്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ബോട്സ്വാന, നേപ്പാൾ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഭൂട്ടാൻ, പടിഞ്ഞാറൻ സഹാറ.

1989: റുവാണ്ട, എത്യോപ്യ, ഇറാൻ, ബെനിൻ, കെനിയ, ഇക്വറ്റോറിയൽ ഗിനിയ, വാനുവാട്ടു, ഫിലിപ്പീൻസ്

1991: ഇസ്വാറ്റിനി

1992: കസാക്കിസ്ഥാൻ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, ജോർജിയ, ബോസ്നിയ, ഹെർസഗോവിന

1994: താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാപുവ ന്യൂ ഗിനിയ

1995: ദക്ഷിണാഫ്രിക്ക, കിർഗിസ്ഥാൻ

1998: മലാവി

2004: ഈസ്റ്റ് തിമോർ

2005: പരാഗ്വേ

2006: മോണ്ടിനെഗ്രോ

2008: കോസ്റ്റാറിക്ക, ലെബനൻ, ഐവറി കോസ്റ്റ്

2009: വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്

2010: ബ്രസീൽ, അർജൻ്റീന, ബൊളീവിയ, ഇക്വഡോർ

2011: ചിലി, ഗയാന, പെറു, സുരിനാം, ഉറുഗ്വേ, ലെസോത്തോ, സൗത്ത് സുഡാൻ, സിറിയ, ലൈബീരിയ, എൽ സാൽവഡോർ, ഹോണ്ടുറാസ്, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ബെലീസ്, ഡൊമിനിക്ക, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ഗ്രനഡ, ഐസ്‌ലാൻഡ്

2012: തായ്‌ലൻഡ്

2013: ഗ്വാട്ടിമാല, ഹെയ്തി, വത്തിക്കാൻ

2014: സ്വീഡൻ

2015: സെൻ്റ് ലൂസിയ

2018: കൊളംബിയ

2019: സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ്

2023: മെക്സിക്കോ

2024: ബഹാമാസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ജമൈക്ക, ബാർബഡോസ്, സ്പെയിൻ, അയർലൻഡ്, നോർവേ

Tags:    
News Summary - Slovenian government approves recognition of Palestine, but needs parliament’s approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.