ഇസ്തംബുൾ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്പിലെ തിരക്കേറിയ ഇസ്തംബുൾ വിമാനത്താവളം തിങ്കളാഴ്ച അടച്ചു. കിഴക്കൻ മെഡിറ്ററേനിയനിലുണ്ടായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഏഥൻസിലെ സ്തൂളുകളും, വാക്സിനേഷൻ ക്യാമ്പുകളും അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമാനത്താവളവും അടച്ചത്.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്‍റെ കാർഗോ ടെർമിനലിന്‍റെ മേൽക്കൂര നിലംപതിച്ചിരുന്നു. ആളപായമില്ല. വിമാനത്താവളം അടച്ച സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കും, ഏഷ്യയിലേക്കും പുറപ്പെടുന്ന വിമാനങ്ങളുടെ യാത്ര നിർത്തിവച്ചു.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇസ്തംബുൾ വിമാനത്താവളം. 3.7 കോടി യാത്രക്കാർ കഴിഞ്ഞ വർഷം ഇസ്ബുൾ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു.
16 ദശലക്ഷം ജനങ്ങളാണ് കടുത്ത ശൈത്യം കാരണം ദുരിതത്തിലായത്. പ്രദേശത്തെ മിക്ക റോഡുകളും നഗരങ്ങളും പൂർണ്ണമായും മഞ്ഞുമൂടിയ നിലയിലാണ്. മാളുകളും, ഭക്ഷണശാലകളുമുൾപ്പെടെ നിരവധി വ്യാപാരകേന്ദ്രങ്ങൾ അടച്ചു.
ഗ്രീസിൽ ഒറ്റ രാത്രികൊണ്ട് താപനില മൈനസ് 14 ഡിഗ്രിയായി കുറഞ്ഞു. കനത്ത ഹിമവർഷത്തിന്‍റെ സാഹചര്യത്തിൽ പാർലമെന്‍റിന്‍റെ സെഷൻ താത്ക്കാലികമായി നിർത്തി വച്ചു. ഏഥൻസിലെ സ്കൂളുകളും വാക്സിനേഷൻ ക്യാമ്പുകളും മഞ്ഞുവീഴ്ച കാരണം അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.