മൊഗാദിശു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ ഞായറാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ സർക്കാർ വക്താവിന് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അശ്ശബാബ് ഭീകരർ ഏറ്റെടുത്തു.
മുഹമ്മദ് ഇബ്രാഹിം മുഅ് ലിമിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വസതിക്കു സമീപത്തായിരുന്നു ചാവേറാക്രമണം. പരിക്ക് ഗുരുതരമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദേശീയ തെരഞ്ഞെടുപ്പ് ഒരുവർഷത്തോളമായി വൈകിയ രാജ്യത്ത് രാഷ്ട്രീയലക്ഷ്യം വെച്ച് ആക്രമണങ്ങൾ വർധിക്കുകയാണ്. 2020 ആഗസ്റ്റിലും ഇബ്രാഹിമിനു നേരെ ആക്രമണം നടന്നിരുന്നു.
അന്ന് 15 പേരാണ് കൊല്ലപ്പെട്ടത്. അശ്ശബാബ് തന്നെയായിരുന്നു ആക്രമണത്തിന് പിന്നിൽ. സോമാലി ജേണലിസ്റ്റ് ഫെഡറേഷൻ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം അപ്പോൾ. ബി.ബി.സി മുൻ മാധ്യമപ്രവർത്തകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.