മൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലുണ്ടായ രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ മരണം 100 കവിഞ്ഞു. 300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന തിരക്കേറിയ നഗരത്തിലാണ് ആക്രമണമുണ്ടായത്. തലസ്ഥാനമായ മൊഗാദിശുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്താണ് സംഭവം. സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 100 മീറ്റർ അകലത്തിലാണ് മിനിറ്റുകൾക്കകം രണ്ട് സ്ഫോടനമുണ്ടായത്.
അക്രമികള്‍ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയുള്ളവരുമുണ്ട്. ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കും പ്രഥമ ശുശ്രൂഷ ചെയ്യുന്ന ജീവനക്കാരനും രണ്ടാം സ്‌ഫോടനത്തില്‍ പരിക്കേറ്റു.
2017ൽ ഇതേ മാസത്തിൽ 500ലധികം പേർ കൊല്ലപ്പെട്ട സോമാലിയയിലെ ഏറ്റവും വലിയ ബോംബ് സ്‌ഫോടനം നടന്ന അതേ സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അൽ ശബാബ് ഗ്രൂപ്പിന് നേരെയാണ് പ്രസിഡന്റ് ഹസൻ ശൈഖ് മുഹമ്മദ് വിരൽ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.