ഗുപ്ത സഹോദരൻമാർ ദുബൈയിൽ അറസ്റ്റിൽ; സ്ഥിരീകരിച്ച് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: ഗുപ്ത സഹോദരൻമാരായ രാജേഷ് ഗുപ്തയും അതുൽ ഗുപ്തയും ദുബൈയിൽ അറസ്റ്റിലായതായി ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു. 2018ൽ ദക്ഷിണാഫ്രിക്കൻ സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും കോടികൾ കൊള്ളയടിച്ച് ഗുപ്ത കുടുംബം കടന്നുകളഞ്ഞു എന്ന് അധികൃതർ വ്യക്തമാക്കി.

ഈ കാര്യത്തിൽ യു.എ.ഇയിലേയും ദക്ഷിണ ആഫ്രിക്കയിലേയും എൻഫോഴ്സ്മെന്‍റ് ഏജൻസികൾ തമ്മിലുള്ള ചർച്ച നടന്നു വരുകയാണെന്നും ദക്ഷിണാഫ്രിൻ സർക്കാർ യു.എ.ഇയുമായി സഹകരിക്കുന്നതു തുടരുമെന്നും സർക്കാറിന്‍റെ പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഗുപ്ത സഹോദരങ്ങൾക്കെതിരെ ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള ബന്ധം ദുരുപയോഗം ചെയ്ത് സാമ്പത്തിക തിരിമറിയും ഉന്നതനിയമനവും നടത്തി എന്ന ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക തിരിമറി പുറത്തുവന്നതോടെ ജേക്കബ് സുമക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതിനെതുടർന്ന് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. 

Tags:    
News Summary - South Africa confirms arrest of Gupta brothers Rajesh and and Atul in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.