കൊളംബോ: ഫൈസർ വാക്സിന് അടിയന്തര ഉപയോഗത്തിന് ശ്രീലങ്ക അനുമതി നൽകി. ഫൈസർ വാക്സിന് അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമാണ് ലങ്ക. കോവിഡ് മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന വേളയിൽ അയൽരാജ്യമായ ഇന്ത്യയിൽ നിന്നുള്ള വാക്സിൻ ലഭ്യത കുറഞ്ഞതിനാലാണ് തീരുമാനം.
അഞ്ച് ദശലക്ഷം ഫൈസർ വാക്സിൻ ഡോസുകൾ ഓർഡർ ചെയ്യുമെന്ന് മന്ത്രി ഡോ. സുദർശിനി ഫെർണാണ്ടോപുലെ പറഞ്ഞു. ഇന്ത്യയിൽ കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന്റെ കയറ്റുമതി താൽക്കാലികമായി നിർത്തിയിരുന്നു.
നേരത്തെ ചൈനയുടെ സിനേഫാം വാക്സിനും റഷ്യയുടെ സ്പുട്നിക് വാക്സിനും ശ്രീലങ്ക അംഗീകാരം നൽകിയിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1914 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പരമ്പരാഗത പുതുവർഷ ആഘോഷങ്ങളുടെ ഫലമായാണ് രാജ്യത്ത് കോവിഡ് ബാധ പിടിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.