കൊളംബോ: സമ്പദ്‍രംഗം തകർന്നതിനെ തുടർന്ന് രാജ്യവ്യാപക പ്രക്ഷോഭം ഉയർന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് പ്രസിഡന്റിന് സമ്പൂർണ അധികാരം നൽകും. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധമുയർന്നത് പിന്നാലെയാണ് അടിയന്തരാവസ്ഥ.
ഏപ്രിൽ ഒന്നുമുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരിക. നേരത്തെ രാജ്യത്തെ സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുണ്ട്. ഇത് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല.
ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. 14 ദിവസത്തിനുള്ളിൽ പാർലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലെങ്കിൽ റദ്ദാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.