ഖർത്തൂം: യുവജനങ്ങൾ ഉൾപ്പെടെ പോരാട്ടത്തിന് കഴിവുള്ള എല്ലാവരും അർധ സൈനിക വിഭാഗത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് സൈന്യത്തിൽ ചേരണമെന്ന് സുഡാൻ സൈന്യം. അടുത്തുള്ള സൈനിക ഓഫിസിൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
ഏപ്രിൽ 15നാണ് സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 3000ത്തിലേറെ ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 25 ലക്ഷത്തോളം പേർ അഭയാർഥികളാവുകയും ചെയ്തു.
യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പറയുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശീലനം നൽകണമെന്ന് തിങ്കളാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ അറിയിപ്പിൽ സൈന്യം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.