നാറ്റോയിലേക്കുള്ള സ്വീഡന്‍റെ പ്രവേശനത്തെക്കുറിച്ചുള്ള സംയുക്ത വാർത്ത സമ്മേളനത്തിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും

സ്വീഡൻ നാറ്റോ സൈനിക സഖ്യത്തിൽ അംഗമായി

ബ്രസൽസ്: നാറ്റോ സൈനിക സഖ്യത്തിലെ 32ാമത് രാജ്യമായി സ്വീഡൻ. തുർക്കിയ, ഹംഗറി എന്നിവയുടെ എതിർപ്പായിരുന്നു സ്വീഡന് മുന്നിൽ വിലങ്ങുതടിയായിരുന്നത്. ആഴ്ചകൾക്കുമുമ്പ് തുർക്കിയയും കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയും അംഗീകാരം നൽകിയതോടെയാണ് വഴിതുറന്നത്.

നാറ്റോ അംഗത്വത്തിന് 2022 മേയിൽ അപേക്ഷ നൽകി കാത്തുനിൽക്കുന്ന സ്വീഡൻ വ്യാഴാഴ്ച ഔദ്യോഗികമായി അംഗത്വ നടപടികൾ പൂർത്തിയാക്കി. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതോടെയാണ് സ്വീഡൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. പുതുതായി ഒരു രാജ്യത്തെ നാറ്റോയിൽ ചേർക്കണമെങ്കിൽ നിലവിലെ അംഗങ്ങളെല്ലാം അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.

അംഗത്വസാധ്യത കണക്കിലെടുത്ത് രാജ്യത്തെ 17 സൈനികതാവളങ്ങളും സ്വീഡൻ നേരത്തേ യു.എസ് സേനക്ക് തുറന്നുകൊടുത്തിരുന്നു. സ്വീഡനൊപ്പം അപേക്ഷ നൽകിയിരുന്ന ഫിൻലൻഡ് റെക്കോഡ് വേഗത്തിൽ കഴിഞ്ഞ ഏപ്രിലിൽ നാറ്റോ അംഗമായിരുന്നു.

Tags:    
News Summary - Sweden formally joins Nato military alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.