കാബൂൾ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അഫ്ഗാനിസ്താനിൽ താലിബാൻ ഇടക്കാല സർക്കാറിനെ പ്രഖ്യാപിച്ചു. മുല്ല മുഹമ്മദ് ഹസൻ അഖുന്ദാണ് പ്രധാനമന്ത്രി. മുല്ല അബ്ദുൽഗനി ബറാദർ ഉപപ്രധാനമന്ത്രിയാകും. മൗലവി അബ്ദുസ്സലാം ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുല്ല സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.
പ്രധാനമന്ത്രിയായി മുഹമ്മദ് ഹസൻ അഖുന്ദിെൻറ പേര് പരമോന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുൻസാദ നിർദേശിച്ചു. താലിബാൻ മാർഗനിർദേശക സമിതി (റഹ്ബരി ശൂറ)യുടെ തലവനായ പുതിയ പ്രധാനമന്ത്രി താലിബാൻ സ്ഥാപകരിൽ ഒരാളുമാണ്. താലിബാെൻറ മുൻ സർക്കാറിൽ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു. അബ്ദുൽഗനി ബറാദർ പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.
താലിബാൻ സ്ഥാപകൻ മുല്ല ഉമറിെൻറ മകൻ മൗലവി മുഹമ്മദ് യഅ്ഖൂബ് മുജാഹിദാണ് പ്രതിരോധ മന്ത്രി. അേമരിക്കൻ, നാറ്റോ സേന പിൻമാറി ഒരാഴ്ച കഴിഞ്ഞാണ് താലിബാൻ സർക്കാർ രൂപവത്കരിക്കുന്നത്. 20 വർഷത്തിന് ശേഷമായിരുന്നു വിദേശ സേന പിൻമാറ്റം.
അനിശ്ചിതത്വത്തിനൊടുവിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് അഫ്ഗാൻ പ്രധാനമന്ത്രി
മൗലവി അമീർഖാൻ മുത്തഖി (വിദേശകാര്യം), മുല്ല ഹിദായത്തുല്ല ബദ്രി (ധനകാര്യം), ശൈഖ് മൗലവി നുറുല്ല മുനീർ (ഇൻഫർമേഷൻ), മുല്ല ഖൈറുല്ലാ ഖൈർ ഖാഹ് (വാർത്താപ്രക്ഷേപണം), ഖാരി ദീൻ ഹനീഫ് (ഇക്കോണമി), ശൈഖ് മൗലവി നൂർ മുഹമ്മദ് സാഖിബ് (ഹജ്ജ്, വഖ്ഫ്), മൗലവി അബ്ദുൽഹകീം ശറഇൗ (നീതിന്യായം), മുല്ല നൂറുല്ലാ നൂരി (അതിർത്തി, ഗോത്രകാര്യം), ശൈഖ് മുഹമ്മദ് ഖാലിദ് (മതകാര്യം), മുല്ല മുഹമ്മദ് ഇൗസ അഖുന്ദ് (ഖനനം, പെട്രോളിയം), മുല്ല ഹമീദുല്ല അഖുന്ദ്സാദ (വ്യോമയാനം, ഉപരിതല ഗതാഗതം), മൗലവി അബ്ദുൽബാഖി ഹഖാനി (ഉന്നതബിരുദം), മൗലവി നജീബുല്ലാ ഹഖാനി (ഇൻറലിജൻസ്) , ഹാജി ഖലീൽ റഹ്മാൻ (അഭയാർഥികാര്യം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.