യു.എന്നിൽ സംസാരിക്കാൻ അനുമതി തേടി താലിബാൻ

കാബൂൾ: ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ സംസാരിക്കാൻ അനുമതി തേടി താലിബാൻ. യു.എൻ വക്​താവ്​ സ്​റ്റീഫൻ ദുജാറിക്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. സമ്മേളനത്തിൽ വിവിധ ലോക നേതാക്കൾ സംബന്ധിക്കുന്നുണ്ട്.

അഫ്​ഗാനിലെ താലിബാൻ സർക്കാറിലെ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയാണ്​ അനുമതി തേടിക്കൊണ്ട്​ യു.എൻ ​​സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസിന്​ കത്തയച്ചത്​. താലിബാൻ വക്​താവ്​ സുഹൈൽ ഷഹീനെ അഫ്​ഗാ​െൻറ യു.എൻ അംബാസഡറായി നാമനിർദേശം ചെയ്​തിരുന്നു. അതേസമയം, മുൻ സർക്കാറിലെ അംബാസഡർ ഗുലാം ഇസാസെ ഈ മാസം 27ന്​ ചേരുന്ന യു.എൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്​.

എന്നാൽ, അഷ്​റഫ്​ ഗനിയെ പുറത്താക്കിയതാണെന്നും അദ്ദേഹത്തെ ലോകരാജ്യങ്ങൾ പ്രസിഡൻറായി കണക്കാക്കുന്നില്ലെന്നും അതിനാൽ ഇസാസെക്ക്​ അഫ്​ഗാനെ പ്രതിനിധാനംചെയ്​ത്​​ യു.എൻ സമ്മേളനത്തിൽ സംബന്ധിക്കാൻ കഴിയില്ലെന്നും മുത്തഖി കത്തിൽ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.