താലിബാന്​ തിടുക്കപ്പെട്ട്​ സഹായം നൽകില്ല –യു.എസ്​

വാഷിങ്​ടൺ: അഫ്​ഗാനിൽ താലിബാന്​ സഹായം നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്​ യു.എസ്​. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാൻ തിടുക്കം കാ​ട്ടേണ്ടതില്ലെന്നാണ്​ യു.എസി​െൻറയും സഖ്യരാജ്യങ്ങളുടെയും തീരുമാനമെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ സാകി അറിയിച്ചു.

ആഗോളസമൂഹത്തി​െൻറ പ്രതീക്ഷകൾക്കൊപ്പമാകുമോ താലിബാ​െൻറ നിലപാടുകളെന്ന്​ വിലയിരുത്തിയാകും തീരുമാനം. യു.എൻ ചാർട്ടറിനു കീഴിലെ നിബന്ധനകൾ താലിബാൻ പാലിക്കുമോ എന്നും അറിയണം.

താലിബാ​െൻറ രാജ്യാന്തര നിയമങ്ങൾ, രാജ്യം വിടാൻ ആഗ്രഹിക്കു​ന്നവരോടുള്ള നിലപാട് എന്നിവയും പരിഗണിക്കുമെന്നും സാകി വിശദമാക്കി.

Tags:    
News Summary - Taliban will not help in a hurry - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.