ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിലെ പാകിസ്താൻ വ്യോമസേന പരിശീലന ക്യാമ്പിൽ ഭീകരാക്രമണം. സായുധരായ ഒമ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. മുഴുവൻ അക്രമികളെയും വധിച്ചതായി സൈന്യം അറിയിച്ചു.
നാല് ദിവസം മുമ്പ് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ 17 സൈനികർ കൊല്ലപ്പെട്ടിരുന്നു. മിയാൻവാലി പരിശീലന കേന്ദ്രത്തിന് നേർക്കാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത മൂന്ന് വിമാനങ്ങൾ ആക്രമണത്തിൽ തകർന്നതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
പുതുതായി രൂപവത്കരിച്ച ഭീകരസംഘടനയായ തെഹ്രീകി ജിഹാദ് പാകിസ്താൻ (ടി.ജെ.പി) ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തു. തെഹ്രീകി താലിബാൻ പാകിസ്താനുമായി ബന്ധമുള്ള സംഘടനയാണ് ഇത്.
സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തെ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകട് പറഞ്ഞു. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.