യുനൈറ്റഡ് േനഷൻസ്: കോവിഡ് ലോകവ്യാപകമായി ഭീകരാക്രമണത്തിനുള്ള അവസരം ഉണ്ടാക്കിയേക്കാമെന്ന് യു.എൻ സെക്ര ട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. കോവിഡ് സംബന്ധിച്ച യു.എൻ സെക്യൂരിറ്റി കൗൺസിലിെല ആദ്യ ചർച്ചയിൽ വിഡിയോ കോൺഫറൻസിങ് വഴി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുട്ടെറസ്.
ലോകത്ത് ഇപ്പോഴും ഭീകരവാദ ഭീഷണി നിലനിൽക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധമുഴുവൻ മഹാമാരിയിലേക്ക് തിരിയുേമ്പാൾ ഭീകരർ ഇത് ആക്രമണത്തിനുള്ള അവസരമായി കണ്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ചിലർ വിഭജനവും കലാപവും സൃഷ്ടിക്കാനുള്ള അവസരമായും മുതലെടുക്കും. ഇത് നിലവിലുള്ള ഭിന്നതകൾ തീവ്രമാക്കുകയും പകർച്ചവ്യാധിക്കെതിരായ പോരാട്ടങ്ങളെ സങ്കീർണമാക്കുകയും ചെയ്യുമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.