തായ് യുദ്ധക്കപ്പൽ കടലിൽ മുങ്ങി; 31 നാവികരെ കാണാതായി

ബാങ്കോക്ക്: തായ്‍ലഡിൽ നാവിക സേനയുടെ യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. എച്ച്.ടി.എം.എസ് സുഖതോയ് എന്ന യുദ്ധക്കപ്പലാണ് ഞായറാഴ്ച രാത്രിയോടെ മുങ്ങിയത്. 106 നാവികർ കപ്പിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. 75 നാവികരെ രക്ഷിച്ചതായും 31പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പ്രചുവാപ് ഖിരി ഖാൻ പ്രവിശ്യയിൽ ബംഗ്‌സഫാനിലെ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. ശക്തമായ തിരമാലയും കാറ്റും കാരണമാണ് കപ്പലിന് കേടുപാടുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. യു.എസ് നിർമ്മിത കപ്പലാണ് സുഖ്തോയ്.

കടലിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികരെ കണ്ടെത്താനായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. കടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന ചിത്രം തായ്‍ലൻഡ് നാവിക സേന പങ്കുവെച്ചിരുന്നു.

Tags:    
News Summary - Thai navy ship sinks with over 100 sailors, 31 still in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.