സിഡ്നി: കോവിഡ് വകഭേദം ഭീതിപടർത്തുന്ന സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത് ആസ്ട്രേലിയ രണ്ടാഴ്ചത്തേക്ക് നീട്ടി. ആസ്ട്രേലിയയിൽ അഞ്ച് ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയിൽനിന്ന് സിഡ്നിയിലെത്തിയ രണ്ടു യാത്രക്കാർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. രണ്ടുപേരും വാക്സിൻ സ്വീകരിച്ചവരാണ്. ഇവർ സിഡ്നിയിലെ ഹോട്ടലിൽ ക്വാറൻറീനിലാണ്.
തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിൽനിന്ന് സിഡ്നിയിലെത്തിയ രണ്ടുപേർക്കും ജൊഹാനസ് ബർഗിൽനിന്ന് രാജ്യത്തെത്തിയ ദക്ഷിണാഫ്രിക്കൻ പൗരനും ഒമിക്രോൺ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.