കിയവ്: റഷ്യയുമായി യുദ്ധം പുരോഗമിക്കുന്നതിനിടെ യുക്രെയ്ൻ സായുധസേനാ മേധാവി വലേറി സലൂഷ്നിയുടെ സഹായി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. തനിക്ക് ലഭിച്ച ജന്മദിന സമ്മാനങ്ങൾക്കിടയിൽ ഒളിപ്പിച്ച ബോംബുപൊട്ടി 39കാരനായ മേജർ ഹെന്നഡി ചാസ്റ്റ്യകോവ് ആണ് മരിച്ചത്. സഹപ്രവർത്തകർ നൽകിയ ജന്മദിന സമ്മാനങ്ങൾ സ്വന്തം ഫ്ലാറ്റിലെത്തിച്ച് തുറന്നപ്പോഴാണ് സ്ഫോടനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടെയുണ്ടായിരുന്ന മകന് പരിക്കേറ്റിട്ടുണ്ട്.
‘‘മകനാണ് സ്ഫോടകവസ്തു ആദ്യം കൈയിലെടുത്തത്. ഇത് മണിയടിച്ചുതുടങ്ങിയപ്പോൾ ഓടിയെത്തി ചാസ്റ്റ്യകോവ് കൈയിലെടുത്ത് മണി അമർത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു’’- യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഗോർ ക്ലിമെൻകോ പറഞ്ഞു. 13കാരൻ മകന്റെ പരിക്ക് അതിഗുരുതരമാണ്.
സമ്മാനപ്പൊതിയിൽ ഒരു കുപ്പി മദ്യവും ഗ്ലാസുകളുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രനേഡുകൾ കൂടി കണ്ടെടുത്തു. ഇത് നൽകിയത് കൂടെ ജോലിചെയ്യുന്ന സൈനികനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.