ഹേഗ്: യുക്രയ്ൻ യുദ്ധത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിനുമുമ്പ് നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടർ കരീം ഖാൻ പ്രസ്താവനയിൽ പറഞ്ഞു, 2013-'14 കാലത്ത് യുക്രെയ്നിൽ നിലനിന്ന റഷ്യൻ അനുകൂല ഭരണകൂടം കിയവിലെ യൂറോപ്യൻ അനുകൂല പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തിയതിനെക്കുറിച്ചും 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലെയും കിഴക്കൻ യുക്രെയ്നിലെയും കുറ്റകൃത്യങ്ങളെക്കുറിച്ചും കോടതി ഇതിനകം പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.