കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ, സർക്കാറിനെതിരെ അവിശ്വാസ-ഇംപീച്ച്മെന്റ് പ്രമേയങ്ങളിൽ ഒപ്പുവെച്ച് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന പ്രസിഡന്റ് ഗോടബയ രാജപക്സക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലാവേഗായ(എസ്.ജെ.ബി)യിലെ 50 അംഗങ്ങൾ അവിശ്വാസപ്രമേയത്തിൽ ഒപ്പുവെച്ചു.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ''മാറ്റം കാണാതെ ഞങ്ങള്‍ പിന്മാറില്ല," എന്നായിരുന്നു പ്രമേയത്തില്‍ താന്‍ ഒപ്പുവെച്ചതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് സജിത് പ്രേമദാസ ട്വീറ്റ് ചെയ്തത്. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുമെന്നാണ് എസ്.ജെ.ബിയുടെ പ്രതീക്ഷ. അവിശ്വാസ-ഇംപീച്ച്മെന്റ് പ്രമേയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികളിലെ 40 അംഗങ്ങൾ കൂടി ഒപ്പുവെക്കണം. നേരത്തേ ഗോടബയ മുന്നോട്ടുവെച്ച ഐക്യസർക്കാർ എന്ന നിർദേശം എസ്.ജെ.ബി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.