ഗസ്സ ആരു ഭരിക്കണമെന്ന് ഫലസ്തീൻ ജനത തീരുമാനിക്കും -ഹമാസ്

ഗ​സ്സ: ഹ​മാ​സി​നെ ത​ക​ർ​ത്താ​ൽ ഗ​സ്സ ആ​രു ഭ​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ന്റെ പ്ര​സ്താ​വ​ന​ക്കെ​തി​​രെ ഹ​മാ​സ്. ഗ​സ്സ​യു​ടെ ഭാ​വി ഫ​ല​സ്തീ​ൻ ജ​ന​ത തീ​രു​മാ​നി​ക്കു​മെ​ന്നും ആ​രു​ടെ​യും ര​ക്ഷാ​ക​ർ​തൃ​ത്വം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​മാ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഗ​സ്സ മു​ന​മ്പി​ൽ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ശ്ര​മ​ത്തെ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ഫ​ല​സ്തീ​ൻ ജ​ന​ത നേ​രി​ടും. ഫ​ല​സ്തീ​നി​ക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കാ​ൻ മ​റ്റാ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പ്ര​സ്താ​വ​ന തു​ട​ർ​ന്നു.

Tags:    
News Summary - The Palestinian people will decide who will rule Gaza -Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.