ധാക്ക: പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിെൻറ 50ാം വാർഷികാഘോഷത്തിൽ പങ്കുചേരാൻ ബംഗ്ലാദേശിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുനരുദ്ധരിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്യും. 71ൽ പാക് സേന തകർത്ത ശ്രീ രാംന കാളി മന്ദിറാണ് ആരാധനക്കായി തുറന്നുകൊടുക്കുക. ഇരുരാജ്യങ്ങൾക്കും വൈകാരിക മുഹൂർത്തമാണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെയാണ് ക്ഷേത്രം പുനരുദ്ധരിച്ചത്. 1971ൽ 'ഓപറേഷൻ സെർച്ച്ലൈറ്റ്' എന്നു പേരിട്ട ആക്രമണത്തിനിടെയായിരുന്നു ക്ഷേത്രം തകർത്തിരുന്നത്. ബംഗ്ലാദേശ് പ്രസിഡൻറ് എം. അബ്ദുൽ ഹമീദിെൻറ ക്ഷണപ്രകാരമാണ് മൂന്നു ദിവസത്തെ പര്യടനത്തിനായി രാഷ്ട്രപതി ആദ്യമായി ബംഗ്ലാദേശിലെത്തുന്നത്.
സന്ദർശനത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മുഅ്മിൻ എന്നിവർ അദ്ദേഹവുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.