File Photo

പൗരൻമാർക്ക് ശ്രീലങ്കയിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തി യു.കെ, സിംഗപ്പൂർ, ബഹ്റൈൻ രാജ്യങ്ങൾ

കൊളംബോ: സംഘർഷ കലുഷിതമായ ശ്രീലങ്കയിലേക്ക് യാത്രചെയ്യുന്നതിന് പൗരൻമാർക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ, സിംഗപ്പൂർ, ബഹ്റൈൻ രാജ്യങ്ങൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ പ്രസിഡന്റ് ഗോടബയ രാജപക്സ ബുധനാഴ്ച നാടുവിട്ടിരുന്നു. സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് കടക്കാനാണ് ഗോടബയയുടെ പദ്ധതി.

ഗോടബയ നാടുവിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ ചിലയിടങ്ങളിൽ സ്ഥിതിഗതികൾ ശാന്തമായതിനാൽ കർഫ്യൂ നീക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഗോടബയ ബുധനാഴ്ച രാജിപ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 

Tags:    
News Summary - The United Kingdom, Singapore and Bahrain have advised their citizens to avoid travel to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.