പ്യോങ്യാങ്: സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച് തൊടുക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ. ലോകത്തെ ഏറ്റവും ശക്തിയുള്ള ആയുധമെന്നാണ് ഉത്തര കൊറിയ മിസൈലിനെ വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ നടന്ന പരേഡിലായിരുന്നു ആയുധപ്രദർശനം. പരേഡിൽ ഭരണാധികാരി കിം ജോങ് ഉൻ പങ്കെടുത്തതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിെൻറ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ജോ ബൈഡൻ പുതിയ യു.എസ് പ്രസിഡൻറായി അധികാരമേൽക്കുന്നതിെൻറ തൊട്ടുമുമ്പാണ് ഉത്തര കൊറിയയുടെ ആയുധപ്രദർശനം. ആരു തന്നെ അധികാരത്തിൽ വന്നാലും യു.എസ് ശത്രുരാജ്യമാണെന്ന് ദിവസങ്ങൾക്കു മുമ്പ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. പുക്ഗുക്സോങ് -5 എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് പേരിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ പ്രദർശിപ്പിച്ച പുക്ഗുക്സോങ് -4െൻറ നവീകരിച്ച രൂപമാണിത്.
പഴയതിനെക്കാൾ വലുതാണ് പുക്ഗുക്സോങ് -5 മിസൈലെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള ജെയിംസ് മാർട്ടിൻ സെൻറർ ഫോർ നോൺപ്രോലിഫറേഷൻ സ്റ്റഡീസിലെ മൈക്കൽ ഡ്യൂട്സ്മാൻ പറഞ്ഞു.
കൂടുതൽ മികവുള്ള റോക്കറ്റുകളും പ്രദർശനത്തിനുണ്ടായിരുന്നു. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ആയുധശേഖരമെന്നാണ് നിഗമനം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശനത്തിൽ അണിനിരന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.