വാഷിങ്ടൺ: പെൻസൽവേനിയയിലും ജോർജിയയിലുമടക്കം എതിർ സ്ഥാനാർഥിയായ ജോ ബൈഡൻ മുന്നേറുേമ്പാഴും 'തെരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല' എന്ന പേരിൽ കാംപയിൻ ആരംഭിച്ചിരിക്കുകയാണ് യു.എസ് പ്രസിഡൻറും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.
20 ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനമായ പെൻസൽേവനിയയിൽ ബൈഡൻ ലീഡ് ചെയ്യുന്ന വേളയിലാണ് ട്രംപിെൻറ നീക്കം. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിെൻറ റിപോർട്ട് പ്രകാരം 264 വോട്ടുകളുമായി വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് ബൈഡൻ. പെൻസൽേവനിയ കൂടി നേടിയാൽ 270 തികച്ച് അമേരിക്കൻ ഐക്യനാടുകളുടെ അടുത്ത രാഷ്ട്രത്തലവനാകുമെന്നുറപ്പാണ്.
അന്തിമഘട്ടത്തിൽ നിന്ന് വളരെ അകലെയുള്ള നാല് സംസ്ഥാനങ്ങളിലെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ജോ ബൈഡനെ വിജയിയായി തെറ്റായ പ്രചാരണം നടത്തുന്നതെന്ന് ട്രംപ് ക്യാമ്പിലെ ജനറൽ കൗൺസലായ മാറ്റ് മോർഗൻ പറഞ്ഞു. തെളിവുകളൊന്നുമില്ലാതെ വോട്ടെണ്ണലിൽ കൃതൃമം നടന്നുവെന്ന് തുടർ ട്വീറ്റുകളിലൂടെ ആരോപണം ഉന്നയിച്ച ട്രംപിന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു.
മിഷിഗൺ, പെൻസൽവേനിയ, വിസ്കോസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നിർത്തിവെക്കണമെന്ന് ആവശ്യെപ്പട്ട് ട്രംപ് നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. മിഷിഗണിൽ എണ്ണിതീർത്ത ബാലറ്റുകൾ വീണ്ടും പുനപരിശോധിക്കണമെന്നായിരുന്നു ട്രംപിെൻറ ആവശ്യം.
വോട്ടെണ്ണലിൽ കൃത്രിമം നടന്നത് സംബന്ധിച്ച ട്രംപിെൻറ വാദങ്ങൾ അടിസ്ഥാന രഹിതമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. ട്രംപിെൻറ വാദങ്ങൾക്ക് യാതൊരു തെളിവും ഇല്ലെന്ന് മെക്സികോ സർവകലാശാല ഡയറക്ടർ ലോന്ന അറ്റ്കെസൻ പറഞ്ഞു. വോട്ടെണ്ണൽ സാവധാനവും അധ്വാനവും വേണ്ട ജോലിയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് രംഗത്തെത്തിയ ട്രംപിനെ തള്ളി സ്വന്തം പാർട്ടിക്കാരായ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.