വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ മറികടന്ന് മുന്നേറിയതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഒരു വാർത്താചിത്രം. വ്യാഴാഴ്ച ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ ഇവാൻ വുക്കിയാണ് ചിത്രം പകർത്തിയത്.
ചിത്രം പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. ട്രംപ് പ്രസംഗിക്കുേമ്പാൾ 'എക്സിറ്റ്' ബോർഡ് ഒരു വശത്തുകാണുന്നതാണ് ചിത്രം. 'പുറത്തേക്കുള്ള വഴി' എന്ന ബോർഡും ട്രംപും ചേർന്നതോടെ ചിത്രത്തിന് അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. ഈ യുഗത്തിലെ ക്ലാസിക് ചിത്രമാണന്നായിരുന്നു മറ്റൊരു കമൻറ്.
വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള നാലു സംസ്ഥാനങ്ങളിലും വ്യക്തമായ ലീഡ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ നേടിക്കഴിഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും തനിക്കാണ് മിക്ക സംസ്ഥാനങ്ങളിലും ലീഡ് എന്നുമാണ് ട്രംപിെൻറ പ്രതികരണം.
വ്യാഴാഴ്ച ട്രംപ് മാധ്യമങ്ങളെ കണ്ടതും വൻ ചർച്ചയായിരുന്നു. പ്രസിഡൻറ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും നുണ പറയുന്നുവെന്നും ചൂണ്ടിക്കാട്ടി ചാനലുകൾ ട്രംപിെൻറ പ്രസംഗം വെട്ടിമാറ്റിയിരുന്നു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിെൻറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന് സാധിക്കാത്തതിനെ തുടർന്നാണ് ചാനലുകളുടെ നടപടി. ഈ പ്രസംഗത്തിനിടെയാണ് ഇവാൻ വുക്കി വൈറൽ ചിത്രം പകർത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.