ബൈറൂത്: ലബനാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് സാലിഹ് അൽ അറൂറിക്ക് ആയിരങ്ങൾ വിടനൽകി. വിലാപയാത്രയിലും ലബനാനിലെ ഷാതില അഭയാർഥി ക്യാമ്പിന് പുറത്തെ ഖബർസ്ഥാനിൽ നടന്ന സംസ്കാരത്തിലും നിരവധി പേരാണ് പങ്കുകൊണ്ടത്. ഫലസ്തീന്റെയും ഹമാസിന്റെയും പതാകയേന്തി വനിതകൾ ഉൾപ്പെടെ മുദ്രാവാക്യം മുഴക്കി. വഴിയരികിലും ആയിരങ്ങൾ നിലയുറപ്പിച്ചിരുന്നു.
അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 125 മരണം. 318 പേർക്ക് പരിക്കേറ്റു. ഇതോടെ മൊത്തം മരണം 22,438 ആയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 57,614 പേർക്ക് പരിക്കുണ്ട്. വെസ്റ്റ്ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ 120 പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. മൂന്ന് വീടുകൾ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.