ജറൂസലം: തെൽഅവീവിൽ കത്തിക്കുത്തിനിടെ മൂന്ന് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം.
ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ആക്രമണ സംഭവങ്ങൾ നടന്നത്. മസ്ജിദുൽ അഖ്സയിൽ ഇസ്രായേലിന്റെ അതിക്രമങ്ങൾക്കു പിന്നാലെയാണ് പുതിയ സംഭവങ്ങൾ. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ രണ്ട് ഫലസ്തീനികളാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദം.
ഇവർക്കായാണ് തിരച്ചിൽ വ്യാപകമാക്കിയത്. ആക്രമണത്തെ തുടർന്ന് വെസ്റ്റ്ബാങ്ക് അടച്ചു. ആക്രമണം നടത്തിയവർ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.