വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്‍റ് പദം ഒഴിഞ്ഞ് ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസ് വിടുംമുമ്പ് അവിടെ വെച്ച് മകള്‍ ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നു. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയത്തിന്‍റെ വാര്‍ത്ത പുറത്തുവിട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്‍റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്‍റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ് നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്‍റെ പിന്തുടർച്ചാവകാശിയാണ്.
ജോർജ്ടൗൺ യൂനിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്ത ടിഫാനിയും ലാഗോസിൽ വളർന്ന ബൗലോസും ഒരുമിച്ചുള്ള ചിത്രങ്ങൾ 2018 ജനുവരിയിൽ പുറത്തുവന്നിരുന്നു. ലണ്ടനിൽ പഠിച്ച ബൗലോസ് ട്രംപ് കുടുംബത്തിന്‍റെ പല പരിപാടികളിലും സ്ഥിര സാന്നിധ്യമാണ്. ട്രംപിന്‍റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലോസ് ഉണ്ടായിരുന്നു. മാർ ലാഗോയിൽ ട്രംപിന്‍റെ കുടുംബത്തിനൊപ്പം താങ്ക്സ്ഗിവിങ് പരിപാടിയിലും ബൗലോസ് കുടുംബസമേതം പങ്കെടുത്തിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.