വാഷിങ്ടൺ: ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയ ഇന്ത്യയെ അഭിനന്ദിച്ച് വ്യവസായി ബിൽഗേറ്റ്സ്. സർക്കാർ, ഗവേഷകർ, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കൻ വ്യവസായിയുടെ പ്രതികരണം.
വലിയ നാഴികകല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ. സർക്കാർ, ഗവേഷക സമൂഹം, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ബിൽഗേറ്റ്സ് ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയതിെൻറ വാർത്തയും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച 1,0,064,376 പേർക്കാണ് രാജ്യത്ത് വാക്സിൻ നൽകിയത്. 88.2 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോർഡ്. ശരാശരി 69 ലക്ഷം പേർക്കാണ് ഇന്ത്യ പ്രതിദിനം വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.