യഥാർഥ സുഹൃത്ത്; ഷി ജിൻപിങിനെ അഭിനന്ദനമറിയിച്ച് പാകിസ്താൻ

ഇസ്ലാമബാദ്: മൂന്നാം തവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങിനെ അഭിനന്ദിച്ച് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷി ജിൻപിങിന്‍റെ നേതൃപാടവത്തിനും അചഞ്ചലമായ സമർപ്പണമനോഭാവത്തിനുള്ള ആദരമാണിതെന്നും അദ്ദേഹം പറഞ്ഞു.

'മൂന്നാംതവണയും സി.പി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഷി ജിൻപിങിനെ പാകിസ്താന്‍റെ പേരിൽ ഞാൻ അഭിന്ദനമറിയിക്കുന്നു. അദ്ദേഹത്തിന്‍റെ നേതൃപാടവത്തിനും അചഞ്ചലമായ സമർപ്പണ മനോഭാവത്തോടെ ചൈനയിലെ ജനങ്ങളെ സേവിക്കുന്നതിനും ലഭിച്ച ആദരമാണിത്' -നവാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.

പാകിസ്താൻ പ്രസിഡന്‍റ് ആരിഫ് അൽവിയും ഷി ജിൻപിങിനെ അഭിനന്ദിച്ചു. പാകിസ്താന്‍റെ യഥാർഥ സുഹൃത്ത് എന്നാണ് അദ്ദേഹം ഷി ജിൻപിങിനെ വിശേഷിപ്പിച്ചത്. പാകിസ്താന്‍റെ പ്രധാന സാമ്പത്തിക-രാഷ്ട്രീയ പങ്കാളിയാണ് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് മാവോ സെ തൂങ്ങിനു ശേഷം രണ്ടിലേറെ തവണ പാർട്ടി ജനറൽ സെക്രട്ടറിയാകുന്ന നേതാവാണ് ഷി ജിൻപിങ്.

Tags:    
News Summary - "True Friend": Pak's Congratulations For Xi Jinping On Securing 3rd Term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.