വാഷിങ്ടൺ: കാപ്പിറ്റൽ കലാപ കേസിൽ ഡോണൾഡ് ട്രംപ് കുറ്റവിമുക്തൻ. ട്രംപിന് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സെനറ്റിൽ പാസായില്ല. 57 പേർ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാസാക്കാനായില്ല. ഏഴ് റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ട്രംപിന് എതിരായ പ്രമേയത്തെ അനുകൂലിച്ചു.
2019 ഡിസംബറിലും ഈ വർഷം ജനുവരിയിലും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ജനുവരി ആറിന് കാപ്പിറ്റൽ ബിൽഡിങ്ങിന് നേരെയുണ്ടായ ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
100 അംഗ സെനറ്റിൽ ഇംപീച്ച്മെന്റ് പാസാകാൻ 67 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇത് ലഭിക്കാതായതോടെയായിരുന്നു പ്രമേയം പരാജയപ്പെട്ടത്. പക്ഷേ ഏഴ് റിപബ്ലിക്കൻ അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തത് ട്രംപിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.