വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പുഫലം ചോദ്യം ചെയ്ത ട്രംപ് അനുകൂലികളുടെ നിയമനീക്കം പെൻസൽവേനിയ സംസ്ഥാനത്തും പരാജയപ്പെട്ടു. അടിസ്ഥാനമില്ലാത്ത വാദഗതികളും ഊഹങ്ങളുമാണ് ട്രംപ് പക്ഷം നിരത്തുന്നതെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിൽ പറഞ്ഞു. ഹരജി തള്ളുകയും ചെയ്തു.
ജോ ബൈഡെൻറ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം തടയാൻ വിവിധ കോടതികളിൽ കേസുമായി മുന്നോട്ടുപോവുകയാണ് ട്രംപ് പക്ഷം. പക്ഷേ, ഇതെല്ലാം തുടർച്ചയായി പരാജയപ്പെടുകയാണ്. കേസ് പരിഗണിച്ച ജഡ്ജി മാത്യു ബ്രാൻ, തനിക്ക് മോശം സ്വഭാവമുള്ള ഫോൺ കാളുകൾ വരുന്നതായി ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു. വോട്ടിങ് രീതിയിൽ പിഴവ് ആരോപിച്ചാണ് പെൻസൽവേനിയയിൽ ട്രംപ് അനുകൂലികൾ കേസ് കൊടുത്തത്.
ഏഴു ദശലക്ഷം പേരുടെ വോട്ടവകാശം റദ്ദാക്കാനാണ് 'ട്രംപ് കാമ്പയിൻ' ശ്രമമെന്ന് ജഡ്ജി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.