വൈറ്റ്​ഹൗസ്​ വിടു​േമ്പാൾ പാം ബീച്ചിലേക്ക്​ മാറാൻ ട്രംപിന്​ മോഹം; അവിടേക്ക്​ വരേണ്ടെന്ന്​ അയൽവാസികൾ

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ തോറ്റ ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ നിന്ന്​ പാം ബീച്ചിലെ സ്വന്തം റിസോർട്ടിലേക്കാണ്​ താമസം മാറുന്നതെന്ന വാർത്തകൾ പുറത്തുവന്നതേയുള്ളൂ, സമീപ വാസികൾ പരാതിയുമായി അധികൃതരുടെ അടുത്തേക്ക്​ ഒാടി. ട്രംപ്​ അവിടെ സ്​ഥിരതമാസമാക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ടാണ്​ അയൽവാസികൾ അധികൃതരെ സമീപിച്ചത്​.

​േഫ്ലാറിഡയിലെ പ്രമുഖർ താമസിക്കുന്ന മേഖലയാണ്​ പാം ബീച്ച്​. അവിടെ 'മാർ അ ലാഗോ' എന്ന​ പേരിൽ ട്രംപിനൊരു സ്വകാര്യ റിസോർട്ടുണ്ട്​. 1986 ൽ​ ട്രംപ്​ സ്വന്തമാക്കിയ എസ്​റ്റേറ്റും ബ്ലംഗ്ലാവും 1993 ലാണ്​ സ്വകാര്യ റിസോർട്ടായി മാറ്റുന്നത്​. സ്വകാര്യ റിസോർട്ടായി മാറ്റു​േമ്പാൾ അവിടെ സ്​ഥിര താമസമുണ്ടാകില്ലെന്ന്​ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നെന്നാണ്​ അയൽവാസികൾ ചൂണ്ടികാണിക്കുന്നത്​. വർഷത്തിൽ മൂന്ന്​ ആഴ്ച മാത്രമാണ്​ താമസമുണ്ടാകുക എന്നും തുടർച്ചയായി ഏഴു ദിവസത്തിലധികം അവിടെ താമസിക്കില്ലെന്നും കരാറുണ്ടെന്നും അയൽവാസികൾ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട്​ ട്രംപ്​ റിസോർട്ടിൽ സ്​ഥിര താമസമാക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ടാണ്​ അയൽവാസികൾ അധികൃതരെ സമീപിച്ചത്​.

ട്രംപ്​ പ്രസിഡന്‍റായിരിക്കു​േമ്പാഴും ശൈത്യകാലത്ത്​ പാം ബീച്ചിലെ 'മാർ അ ലാഗോ'യിലാണ്​ തങ്ങിയിരുന്നത്​. പ്രസിഡന്‍റ്​ പാം ബീച്ചിൽ​എത്തുന്നതിലും അയൽവാസികൾക്ക്​ കടുത്ത എതിർപ്പുണ്ടായിരുന്നു. പ്രസിഡന്‍റ്​ എത്തു​േമ്പാൾ പാം ബീച്ച്​ മേഖലയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പ്രദേശവാസികൾക്ക്​ വലിയ ബാധ്യതയായിരുന്നു.

ട്രംപ്​ പ്രസിഡന്‍റാകുന്നതിനു മുമ്പ്​ തന്നെ പാം ബീച്ച്​ അധികൃതരുമായി പ്രശ്​നങ്ങൾ പതിവായിരുന്നു. സമീപത്തെ അന്താരാഷ്​ട്ര വിമാനത്താവളം കാരണം വലിയ തോതിൽ ശബ്​ദമലിനീകരണമുണ്ടെന്ന്​ കാണിച്ച്​ ട്രംപ്​ നിരവധി തവണ പരാതി നൽകിയിരുന്നു. 'മാർ അ ലാഗോ' യിൽ സ്​ഥാപിച്ച അമേരിക്കൻ പതാകയുടെ വലിപ്പം നിയമം ലംഘിക്കുന്ന തരത്തിലാണെന്ന്​ കാണിച്ച്​ ​ട്രംപിൽ നിന്ന്​ പിഴ ഈടാക്കാൻ പാം ബീച്ച്​ അധികൃതർ നിയമനടപടി കൈകൊണ്ടിരുന്നു. പിന്നീട്​ ഒത്തുതീർപ്പിലെത്തുകയായിരുന്നു ഈ കേസ്​.

'മാർ അ ലാഗോ'യിൽ ട്രംപ്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുന്നു (ഫയൽ)

പ്രസിഡന്‍റ്​ ട്രംപ്​ ശൈത്യകാലത്ത്​ 'മാർ അ ലോഗ'യിലെത്തു​േമ്പാൾ സമീപത്തെ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തിന്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രസിഡന്‍റിന്‍റെ ചുമതല ചൂണ്ടികാണിച്ചാണ്​ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്​.

പാം ബീച്ചിന്‍റെ സ്വഭാവത്തിന്​ നിരക്കുന്നയാളല്ല ഡോണൾഡ്​ ട്രം​​പെന്ന്​ അയൽവാസികൾ പറയുന്നു. സ്വകാര്യത ഇഷ്​ടപ്പെടുന്നവരും സ്വസ്​ഥത ആ​ഗ്രഹിക്കുന്നവരുമാണ്​ പാം ബീച്ചുകാർ​. ട്രംപ്​ അതിന്​ വിഘാതമാകുമെന്ന്​ പാം ബീച്ചുകാർ കരുതുന്നത്​ കൊണ്ടാണ്​ എതിർപ്പുയർത്തുന്നതെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

പ്രസിഡന്‍റ്​ ട്രംപ്​ 'മാർ അ ലാഗോ'യിൽ

126 മുറികളുള്ള 'മാർ അ ​ലാഗോ' 1927 ൽ നിർമിച്ചതാണ്​. വൻ സമ്പന്നയായിരുന്ന മാർജോറിക്കായി നിർമിച്ച ഈ ​െകട്ടിടമടക്കമുള്ള എസ്​റ്റേറ്റാണ്​ 1986 ൽ ട്രംപ്​ സ്വന്തമാക്കിയത്​. 

Tags:    
News Summary - Trump faces resistance from Florida neighbours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.