വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ വിധി ജഡ്ജിമാരുടേതായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് തുടർന്നുണ്ടായ നിയമനടപടികളെ സംബന്ധിച്ചായിരുന്നു ട്രംപിൻെറ പരാമർശം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെയായിരുന്നു ഇത്തവണയും ട്രംപിൻെറ വാർത്ത സമ്മേളനം.
തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ ഏകപക്ഷീയമാണെന്ന് ട്രംപ് പറഞ്ഞു. 75 ശതമാനം പോസ്റ്റൽ വോട്ടുകളും ജോ ബൈഡനാണ് നേടിയത്. പോസ്റ്റൽ വോട്ടുകളിൽ തിരിമറി നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിനെതിരെ നിരവധി ആരോപണങ്ങൾ ട്രംപ് ഉന്നയിക്കുന്നുണ്ടെങ്കിലും അതിനൊന്നും തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.
യു.എസിൽ ഒരു നീലതരംഗവും ഇല്ല. ചുവന്ന തരംഗമാണ് യു.എസിൽ അലയടിക്കുന്നത്. അരിസോണയിൽ ആദ്യം പിന്നിലായെങ്കിലും ഇപ്പോൾ നല്ല രീതിയിലാണ് മുന്നേറുന്നത്. ഇതുവരെ ഇല്ലാത്ത രീതിയിൽ റിപബ്ലിക്കൻ വനിതകൾ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടണ്ട്. അമേരിക്കൻ തൊഴിലാളികളുടെ പാർട്ടിയാണ് റിപബ്ലിക് പാർട്ടിയെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.