ട്രംപിന്​ കുരുക്കായി 13 മിനിറ്റ്​ കാപിറ്റോൾ വിഡിയോ; ഇംപീച്ച്​മെൻറ്​ വിചാരണക്ക്​ അനുമതി ​അതിവേഗം


വാഷിങ്​ടൺ: യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരായ ഇംപീച്ച്​മെൻറ്​ നീക്കം കഴിഞ്ഞ ദിവസം അതിവേഗം വിജയം കണ്ടത്​ 13 മിനിറ്റ്​ ദൈർഘ്യമുള്ള കാപിറ്റോൾ ആക്രമണ വിഡിയോ സെനറ്റിലെത്തിയതോടെ. ഇംപീച്ച്​മെൻറ്​ വിഷയമവതരിപ്പിച്ച്​ ഡെമോക്രാറ്റുകൾ ആദ്യം സഭക്കു മുമ്പാകെ വെച്ചത്​ ട്രംപി​െൻറ പ്രസംഗവും അതിനുടൻ കാപിറ്റോളിൽ ഇരച്ചുകയറി തെമ്മാടിക്കൂട്ടം അടിച്ചുതകർക്കുന്നതുമുൾപെ​ട്ട വിഡിയോ. പാർട്ടി ഭേദമില്ലാതെ സെനറ്റ്​ അംഗങ്ങൾ നടുക്കത്തോടെ വിഡിയോ കണ്ടുനിൽക്കു​േ​മ്പാൾ തന്നെ വിചാരണക്ക്​ അനുമതി ഉറപ്പായിരുന്നു.

പൂർണമായി ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ അവതരിപ്പിച്ച സെനറ്റ്​ പ്രോസിക്യൂഷൻ ഇനിയൊരു പഴുതും നൽകാതെ ട്രംപിനെ കുരുക്കാൻ തന്നെയായിരുന്നു ലക്ഷ്യമിട്ടത്​. സെനറ്റ്​ ജ്യൂറി മാത്രമല്ല, വീടുകളിൽ തത്സമയം ദൃശ്യം കണ്ടുനിന്ന അമേരിക്കക്കാരുടെ മനസ്സിലും ഇത്​ വെറുപ്പായി പടർന്നുകാണനം.

ജനുവരി ആറിന്​ തന്നെ അനുഗ്രഹിച്ച്​ ആർത്തുരസിച്ചുനിൽക്കുന്ന ആൾക്കൂട്ടത്തിനു മുന്നിൽ ട്രംപി​െൻറ വാക്കുകളോടെയാണ്​ വിഡിയോക്ക്​ തുടക്കം. ''നാം കാപിറ്റോളിലേക്ക്​ നീങ്ങുകയാണ്​'' എന്ന്​ ട്രംപ്​ പറയു​േമ്പാഴേക്ക്​ ഒരു പറ്റം അനുയായികൾ കാപിറ്റോൾ കെട്ടിടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്​. ''യു.എസ്​.എ, യു.എസ്​.എ, യു.എസ്​.എ'' എന്നു മാത്രമാണ്​ മുഴങ്ങുന്ന ശബ്​ദം. ചിലർ 'അമേരിക്ക ഇനിയും ഉയരങ്ങൾ പിടിക്ക​ട്ടെ' എന്നു മുദ്രിതമായ തൊപ്പികളണിഞ്ഞിട്ടുണ്ട്​. ചിലർ സൈനിക വേഷത്തിലും. പാറാവുനിൽക്കുന്ന പൊലീസുകാർ ഇവരെ ചെറുക്കാൻ വൃഥാ ശ്രമം തുടരുന്നു. പൊലീസുമായി ഏറ്റുമുട്ടുന്ന ചില തെമ്മാടികൾ ''പന്നികൾ'', ''രാജ്യദ്രോഹികൾ'' എന്നിങ്ങനെ പൊലീസിനെ തെറി പറയുന്നുണ്ട്​. ​

കാപിറ്റോളിനകത്ത്​ ജോ ബൈഡ​െൻറ​ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ അംഗീകാരം നൽകാനായി സാമാജികർ സമ്മേളിച്ച സമയത്ത്​ പുറത്തെ കാഴ്​ചകൾ ഭീതിദമാണ്​. ചിലർ പതാക വഹിക്കുന്നു, മറ്റു ചിലർ ആയുധങ്ങളും. ഒരാൾ കൃത്രിമ തൂക്കുകയറിൽ സ്വന്തം തലവെച്ച്​ പരിഹാസ രൂപേണ നിൽപുണ്ട്​.

സെനറ്റിൽനിന്ന്​ വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസ്​ പുറത്തേക്കു നീങ്ങു​േമ്പാഴേക്ക്​ ആൾക്കൂട്ടം ജനലുകളും, കാപിറ്റോൾ കെട്ടിടത്തി​െൻറ വാതിലുകളും അടിച്ചുപൊളിക്കുന്ന തിരക്കിലാണ്​. കോൺഗ്രസിനകത്ത്​ ഓഫീസർമാ​രുമായും അവർ മല്ലയുദ്ധം നടത്തുന്നുണ്ട്​.

''നിങ്ങളെക്കാൾ ഞങ്ങൾ കൂടുതലുണ്ട്​''- എന്നായിരുന്നു ഒരാളുടെ ആക്രോശം. ''ഞങ്ങൾ ദശലക്ഷങ്ങളുണ്ട്​. എല്ലാവർക്കും നിങ്ങളുടെ ബോസ്​ ട്രംപിനെ ശ്രവിക്കണം''.

ഒരു വിഭാഗം മുദ്രാവാക്യം മുഴക്കുന്നത്​ ''രാജ്യദ്രോഹം, രാജ്യദ്രോഹം, രാജ്യ​ദ്രോഹം'' എന്നിങ്ങനെയാണ്​. മറ്റൊരു വിഭാഗത്തിന്​ ഭരണഘടന കാക്കണമെന്നാണ്​ മുദ്രാവാക്യം.

ഈ വിഡിയോയിൽ ട്രംപ്​ അനുകൂലി ആഷ്​ലി ബാബിറ്റിനെ സുരക്ഷാ സേന വെടിവെച്ചുകൊല്ലുന്നതി​െൻറ ദൃശ്യങ്ങളും കാണാം. ഹൗസ്​ ചാംബറിനു പുറത്തെ അടച്ചിട്ട വാതിലുകൾ തല്ലിത്തകർത്ത്​ ഒരുപറ്റം അകത്തേക്കു കയറാൻ ശ്രമം നടത്തുന്നത്​ കാണാം. ഇതിനിടെ തോക്കുമായി നിൽക്കുന്ന ഉദ്യോഗസ്​ഥനാണ്​ വെടിപൊട്ടിക്കുന്നത്​. ബാബിറ്റ്​ നിലത്തേക്കു പതിക്കുന്നത്​ ഞൊടിയിടയിൽ.

സാമാജികർ സഭാ ഗാലറിയിൽ ജീവ​ൻ പേടിച്ച്​ ഒളിച്ചിരിപ്പാണ്​. കാമറയിൽ തെളിയാത്ത ആരോ ഇവരോട്​ ഒളിച്ചിരിക്കൽ തുടരാൻ ആവശ്യപ്പെടുന്നുണ്ട്​. ഒരു പറ്റം സാമാജികരെ പൊലീസ്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകുന്നു.

ഈ സമയം, സഭയിൽനിന്നോടിയ സാമാജികർ ഇ​ട്ടേച്ചുപോയ രേഖകൾ തപ്പുന്ന തിരക്കിലാണ്​ തെമ്മാടിക്കൂട്ടം. 'ഇവ നമുക്ക്​ പ്രയോജനപ്പെടുത്താവുന്നതാണെന്ന്​' ഒരാൾ പറയുന്നുണ്ട്​.

വിഡിയോ ദൃശ്യങ്ങൾ കാണിക്കുന്നത്​ ആർത്തിരമ്പി​യെത്തിയ പതിനായിരങ്ങ​ളെയാണ്​. കോൺഫെഡറേറ്റ്​ പതാകകളും ചിലരുടെ കൈകളിലുണ്ട്​. 30,000 തോക്കു വേണമെന്ന്​ ഒരാൾ പറയുന്നു. അടുത്ത വരവിലാക്കാമെന്ന്​ രണ്ടാമത്തെയാളുടെ മറുപടി.

വിഡിയോയുടെ അവസാന ഭാഗത്താണ്​ ഏറ്റവും ഞെട്ടിക്കുന്ന കാഴ്​ചകളുള്ളത്​. കാപിറ്റോൾ പ്രവേശന കവാടത്തിൽ തെമ്മാടികൾ ചേർന്ന്​ പൊലീസുകാരെ ഇടിച്ചിടുകയാണ്​. ''ഇവർക്കു പകരം പുതിയ ദേശസ്​നേഹികളെയാണ്​ നമുക്ക്​ വേണ്ടത്​''- ഒരാൾ ഉറക്കെ വിളിക്കുന്നത്​ ഇങ്ങനെ. കുറേ പേർ കുരുമുളക്​ സ്​പ്രേ പൊലീസുകാർക്കു നേരെ തെളിക്കുന്നു. ഒരു പൊലീസുകാര​െൻറ മുഖംമൂടി വലിച്ചുകീറുന്നതും കാണാം. ഇടവഴിയിൽ കുടുങ്ങിയ ഒരു പൊലീസുകാര​െൻറ അട്ടഹാസവും കേൾക്കാറാണ്​.

ആൾക്കൂട്ടം ഒരേ സ്വരത്തിൽ പറയുന്നത്​ ട്രംപിന്​ വേണ്ടി പടക്കിറങ്ങൂ എന്നാണ്​.

പക്ഷേ, കലാപത്തിന്​ പ്രേരണ നൽകിയത്​ ട്രംപ്​ അല്ലെന്നും ​ഇംപീച്ച്​മെൻറ്​ ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹത്തി​െൻറ പക്ഷം പറയുന്നു. പക്ഷേ, കാഴ്​ചകൾ കണ്ട സെനറ്റ്​ ഭൂരിപക്ഷത്തോടെ ഇംപീച്ച്​മെൻറ്​ പ്രമേയം പാസാക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.