വാഷിങ്ടൺ: യു.എസിനെ ആക്രമിക്കാൻ മനുഷ്യനിർമിത കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ ചൈനക്ക് കഴിയുമോയെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചിരുന്നതായി സഹായികളുടെ വെളിപ്പെടുത്തൽ. റോളിങ് സ്റ്റോൺ മാസികക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന യു.എസിൽ വൻ നാശം വിതക്കുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിങ് സ്റ്റോൺ റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങൾ ഉപയോഗിച്ച് വലിയ കൊടുങ്കാറ്റുകളെ തകർക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം തന്നോട് ഇടക്കിടെ ചോദിച്ചിരുന്നതായി സഹായികളിൽ ഒരാൾ പറഞ്ഞു.
ട്രംപിന്റെ ചോദ്യത്തിനുപിന്നാലെ 'ഹരികെയ്ൻ ഗൺ' എന്ന പ്രയോഗം തന്നെ തങ്ങൾക്കിടയിൽ ഉണ്ടായി. അദ്ദേഹം തമാശ പറയുകയാണോ അതോ പരിഹസിക്കുകയാണോ എന്ന് ഒരുനിമിഷം ശങ്കിച്ചിരുന്നു. ചൈന ആക്രമിച്ചാൽ ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു. 2019ൽ യു.എസിൽ വൻ നാശംവിതച്ച ഡോറിയാൻ ചുഴലിക്കാറ്റിനെ ആണവായുധങ്ങൾ ഉപയോഗിച്ച് തീവ്രത കുറക്കാൻ സഹായികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആണവായുധങ്ങൾക്ക് കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാൻ കഴിയുമെന്ന് ട്രംപ് വിശ്വസിച്ചിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.