ബൈഡൻ വിജയിച്ചാൽ ചൈനക്കെതിരായ നികുതി പിൻവലിക്കുമെന്ന് ട്രംപ്; ഉറക്കംതൂങ്ങിയെന്ന് പരിഹാസവും

ജോൺസ് ടൗൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു.

ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ ജയിച്ചാൽ നിങ്ങൾ ജയിച്ചു. പെൻസിൻവാനിയ ജയിച്ചു. അമേരിക്ക ജയിച്ചു. വളരെ ലളിതമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കൻ തൊഴിലുകൾക്കെതിരായ ചൈനയുടെ ഭീഷണിയെ നേരിടാൻ എല്ലായ്പ്പോഴും ശക്തമായ നടപടി സ്വീകരിച്ചു. നമ്മുടെ കർഷകർക്ക് നൽകാനായി ചൈനയിൽ നിന്ന് വളരെയധികം പണം ഈടാക്കി. 28 ബില്യൺ ഡോളറാണ് ചൈനയിൽ നിന്ന് ലഭിച്ചത്. ഇനിയും ധാരാളം ചൈനയിൽ നിന്ന് ലഭിക്കാനുണ്ടെന്നും നികുതി ചുമത്തിയത് ചൂണ്ടിക്കാട്ടി ട്രംപ് വ്യക്തമാക്കി.

ശക്തമായ മൽസരം നടക്കുന്ന പെൻസിൽവാനിയയിലെ ജോൺസ് ടൗണിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ഉറക്കംതൂങ്ങിയെന്ന് വിളിച്ച് ബൈഡനെ ട്രംപ് പരിഹസിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.