ബൈഡ​െൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന്​ ട്രംപ്​

വാഷിങ്​ടൺ: ​​ജോ ബൈഡ​െൻറ സ്ഥാനാരോഹണ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്ത്​. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. 'ചോദിച്ച എല്ലാവരോടുമായി... ജനുവരി 20-ന്​ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പ​െങ്കടുക്കില്ല...' ട്രംപ്​ കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല.

ആക്രമങ്ങൾക്ക്​ പ്രേരിപ്പിച്ചെന്ന്​ കാട്ടി ബുധനാഴ്​ച്ച ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നു. വ്യാഴാഴ്​ച്ച അക്കൗണ്ട്​ തിരിച്ചു നൽകിയതോടെയാണ്​ ട്രംപ്​ ട്വീറ്റുമായി എത്തിയത്​. രാജ്യത്തിന്​ വലിയ നാണക്കേടുണ്ടാക്കിയ കാ​പി​റ്റോൾ ഹി​ൽ ബി​ൽ​ഡി​ങ്ങി​ലെ ട്രംപ്​ അനുകൂലികളുടെ അതിക്രമങ്ങൾക്ക്​ പിന്നാലെയാണ്​ അദ്ദേഹത്തി​െൻറ പ്രസ്​താവന.

എനിക്ക് വോട്ട് ചെയ്ത 75,000,000 മഹത്തായ അമേരിക്കൻ ദേശസ്നേഹികൾക്ക്​ ഭാവിയിൽ വളരെക്കാലത്തോളം വലിയ ശബ്​ദമുണ്ടായിരിക്കുമെന്നും ട്രംപ്​ മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു. ഒരു തരത്തിലും അവരോട്​ അനാദരവ് കാണിക്കുകയോ അന്യായമായി പെരുമാറുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇംപീച്ച്​ ചെയ്യണമെന്നും ഒാഫീസിൽ നിന്ന്​ പുറത്താക്കണമെന്നും ക്രിമിനൽ നടപടിയെടുക്കണമെന്നും രാഷ്​ട്രീയ, മാധ്യമ രംഗത്തുനിന്നുള്ളവരും കൺസർവേറ്റീവുകളും പഴയ സുഹൃത്തുക്കൾ പോലും ട്രംപിനെതിരെ മുറവിളികൂട്ടാൻ തുടങ്ങിയതും, ഏറ്റവും അടുത്ത അനുയായികൾ ഒഴികെ മറ്റെല്ലാവരും കൈയ്യൊഴിഞ്ഞതും കനത്ത തിരിച്ചടിയാണ് ട്രംപിന്​​ നൽകിയിരിക്കുന്നത്​. 

Tags:    
News Summary - Trump says hes not going anywhere Certainly not to Biden inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.