ഇറാന്‍ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് ആലോചന നടത്തി; പ്രത്യാഘാതമോര്‍ത്ത് പിന്‍മാറി

വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ 'ദി ന്യൂയോര്‍ക്ക് ടൈംസി'നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത കൂടിക്കാഴ്ച ആയിരുന്നു ഇത്.

എന്നാല്‍, ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആക്രമണത്തിന് തുനിയരുതെന്നും സുരക്ഷാ ഉപദേശകര്‍ ട്രംപിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

പ്രസിഡന്റ് പദവിയില്‍ ഇറാനെതിരെ ആക്രമണാത്മക നയത്തിലൂന്നിയായിരുന്നു ട്രംപിന്റെ സമീപനം. ഇറാന്റെ ആണവ കരാറില്‍ നിന്ന് പിന്മാറുകയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.