ന്യൂഡൽഹി: ഇന്ത്യ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോൾഡ് ട്രംപ്. ബ്രയിറ്റ്ബാർട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. യു.എസ് ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ ചുമത്തുന്ന തീരുവയിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ തീരുവയിൽ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏർപ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ യു.എസിൽ നിന്നുള്ള മദ്യം, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ തീരുവ ഇന്ത്യ കുറച്ചിരുന്നു.
യു.എസിൽ നിന്നും കൂടുതൽ വൈദ്യുതി ഉൾപ്പടെ വാങ്ങുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഓട്ടോമാബൈൽ, കാർഷിക ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ നികുതി കുറക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെങ്കിലും അവരുടെ തീരുവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്രംപ് പറഞ്ഞു.
നേരത്തെ ഡോണൾഡ് ട്രംപിനെ പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്നാൽ, തീരുവയുടെ വിഷയത്തിൽ ഇന്ത്യക്ക് ഒരു ഇളവും നൽകില്ലെന്നാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്. നേരത്തെ ഇന്ത്യ ഞങ്ങൾക്കുമേൽ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവർക്കുമേലും ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഞങ്ങളെ മാർക്കറ്റിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാൽ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.