വാഷിങ്ടൺ: ന്യൂയോർക് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന പുത്രൻ ഡോണൾഡ് ജൂനിയർ കോടതിയിലെത്തി. പിതാവിനൊപ്പം കേസിൽ പ്രതിചേർക്കപ്പെട്ടയാളായിരുന്നു ഡോണൾഡ് ജൂനിയർ. ട്രംപ് ഓർഗനൈസേഷനും മുതിർന്ന ഉദ്യോഗസ്ഥരും സ്വന്തം ആസ്തികൾക്ക് മൂല്യം കുറച്ചുകാണിച്ചോ എന്ന് പരിഗണിക്കാനാണ് ചോദ്യം ചെയ്യൽ. ഡോണൾഡ് ജൂനിയറിനുപുറമെ മറ്റൊരു പുത്രനായ എറിക്കും കമ്പനിയുടെ വൈസ് പ്രസിഡന്റുമാരാണ്. ഡോണൾഡ് ട്രംപും ഇതേ കേസിൽ അടുത്തയാഴ്ച കോടതിയിൽ ഹാജരാകണം. മകൾ ഇവാൻക കേസിൽ പ്രതിചേർക്കപ്പെട്ടില്ലെങ്കിലും വിചാരണക്കെത്തണം. പിതാവ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ ഡോണൾഡ് ജൂനിയറായിരുന്നു സ്ഥാപനങ്ങളുടെ ചുമതല വഹിച്ചത്.
ന്യൂയോർക് അറ്റോണി ജനറൽ ലെറ്റിഷ്യ ജെയിംസ് പുറത്തുകൊണ്ടുവന്ന 25 കോടി ഡോളറിന്റെ റിയൽ എസ്റ്റേറ്റ് കേസിൽ ട്രംപും കുടുംബവും തട്ടിപ്പ് നടത്തിയതായി ജഡ്ജി ആർതർ എൻഗോറോൺ നേരത്തെ വിധിച്ചിരുന്നു. ശിക്ഷ എത്രത്തോളം എന്നു തീരുമാനിക്കാനാണ് പുതിയ വിചാരണ. എൻഗോറോൺ തന്നെയാണ് വാദം കേൾക്കുന്നത്. കുറ്റക്കാരനെന്നു തെളിഞ്ഞാൽ ട്രംപിന് ജയിൽ ശിക്ഷ ഉറപ്പാണ്. ജഡ്ജിക്കെതിരെ സമൂഹമാധ്യമ വിമർശനം നടത്തിയതിന് നേരത്തെ ട്രംപിന് കോടതി രണ്ടുതവണ പിഴയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.