തെക്കൻ ശാന്തസമുദ്രത്തിലുണ്ടായ വൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ സൂനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഹംഗാ ടോംഗ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച മുതൽക്കേ അഗ്നിപർവതത്തിൽ ആദ്യ സ്ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് 20 കിലോമീറ്റർ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റർ തെക്കുകിഴക്കായാണ് അഗ്നിപർവതം. സൂനാമി മുന്നറിയിപ്പിനൊപ്പം കനത്ത മഴക്കും മിന്നൽ പ്രളയത്തിനും കാറ്റിനുമുള്ള മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ സമോവ ദ്വീപിൽ നേരത്തെ പ്രഖ്യാപിച്ച സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു.
ഹംഗാ ടോംഗ അഗ്നിപർവതം ഡിസംബർ 20 മുതൽ സജീവമായിരുന്നു. എന്നാൽ, ജനുവരി 11ന് നിർജീവമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.