ന്യൂയോർക്ക്: റഷ്യയിലെ കുറിൽ ദ്വീപുകളിലുണ്ടായ ഭൂചലനത്തെത്തുടർന്ന് സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് യു.എസ് കാലാവസ്ഥ നിരീക്ഷകരാണ് ബുധനാഴ്ച സുനാമി മുന്നറിയിപ്പ് നൽകിയത്.
ഹവായ് സംസ്ഥാനം സുനാമി ജാഗ്രത പാലക്കണമെന്ന് യുഎസ് ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുനാമി തിരമാലകൾ വേലിയേറ്റ നിരപ്പിൽനിന്ന് 0.3 മീറ്ററിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് വിനാശകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.
സെവേറോ പട്ടണത്തിന് തെക്ക്-തെക്കുകിഴക്കായി 56.7 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി യുഎസ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.