അങ്കാറ/ഡമസ്കസ്: 29,000ൽ അധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ തുർക്കിയയിൽ കെട്ടിടനിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി. നിർമാണ തകരാറുകൾ മൂലമാണ് കെട്ടിടങ്ങൾ തകർന്നതെന്ന പരാതിയെ തുടർന്ന് 113 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. 12 പേരെ തുർക്കിയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 131 പേർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്തേ പറഞ്ഞു.
അതേസമയം, തെക്കൻ തുർക്കിയയിൽ അഭയാർഥികളായി കഴിഞ്ഞിരുന്ന 1100 സിറിയക്കാരുടെ മൃതദേഹം കൈമാറി. ആഭ്യന്തര സംഘർഷത്തിൽനിന്ന് മോചനംതേടി തുർക്കിയയിൽ അഭയംപ്രാപിച്ചവരാണ് ഭൂകമ്പത്തിൽ മരിച്ചത്.
ബാബ് അൽ ഹവ അതിർത്തിവഴിയാണ് ഇവരുടെ മൃതദേഹങ്ങൾ കൈമാറിയത്. വടക്കൻ സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ രണ്ട് അതിർത്തികൾ കൂടി തുറക്കുന്നത് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.