തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനുശേഷം ഏഴു വയസ്സുകാരനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് രക്ഷപ്പെടുത്തുന്നു

152 മ​ണി​ക്കൂ​ർ; അ​വ​ൻ പു​റം​ലോ​കം ക​ണ്ടു

അ​ങ്കാ​റ: വ​ട​ക്ക​ൻ സി​റി​യ​യെ​യും തെ​ക്ക​ൻ തു​ർ​ക്കി​യ​യെ​യും വി​റ​പ്പി​ച്ച ഭൂ​ക​മ്പം ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും അ​ത്ഭു​ത ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​രു​ന്നു. തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഏ​ഴു വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭൂ​ക​മ്പ​ത്തി​ൽ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ​ത് ഈ ​കു​ട്ടി​യാ​ണ്.

മ​​റ്റൊ​രു സം​ഭ​വ​ത്തി​ൽ തു​ർ​ക്കി​യ​യി​ലെ ഹ​ത്തേ​യി​ൽ 35 വ​യ​സ്സു​കാ​ര​നെ 149 മ​ണി​ക്കൂ​റി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി.

മു​സ്ത​ഫ സ​ൻ​ഗു​ളാ​ണ് ആ​റു ദി​വ​സ​ത്തോ​ളം കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ൾ​ക്ക​ടി​യി​ൽ ക​ഴി​ഞ്ഞ​ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഭൂ​ക​മ്പം ന​ട​ന്ന് 72 മ​ണി​ക്കൂ​റി​നു​ശേ​ഷം ജീ​വ​നോ​ടെ ആ​ളു​ക​ളെ ക​ണ്ടെ​ത്ത​ൽ അ​ത്ഭു​ത​ക​ര​മാ​ണ്. എ​ന്നാ​ൽ, തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മാ​യി 150ഓ​ളം പേ​രെ​യാ​ണ് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​വും ക​ണ്ടെ​ത്തി​യ​ത്.

കൊ​ടും​ശൈ​ത്യം അ​തി​ജീ​വി​ച്ച് ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്കം ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വാ​സം​പ​ക​രു​ന്നു​ണ്ട്. ഇ​തോ​ടെ നാ​യ്ക്ക​ളെ​യും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, 48-72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത വി​ര​ള​മാ​​ണെ​ന്ന് ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് മെ​ഡി​ക്ക​ൽ യൂ​നി​റ്റ് മാ​നേ​ജ​ർ ഡോ. ​എ​വ്ജീ​നി​യ സെ​ലി​ക്കോ​വ പ​റ​ഞ്ഞു. ശൈ​ത്യ​ത്തി​നൊ​പ്പം ഭ​ക്ഷ​ണ​ത്തി​ന്റെ​യും വെ​ള്ള​ത്തി​ന്റെ​യും ല​ഭ്യ​ത​യി​ല്ലാ​യ്മ​യും അ​തി​ജീ​വ​ന​സാ​ധ്യ​ത കു​റ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘വീണ്ടും ജീവിതത്തിലേക്കോ... അസാധ്യം’

ഡമസ്‍കസ്: ‘‘ഞാൻ മരിച്ചുകഴിഞ്ഞു, വീണ്ടും ജീവിക്കുകയെന്നത് അസാധ്യമാണെനിക്ക്’’ -അഞ്ചു ദിവസം ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ മരണം മണത്ത കിടപ്പിനുശേഷം രക്ഷപ്പെട്ട ഇബ്രാഹിം സകരിയ, സ്ഥലകാലബോധം വന്നുംപോയുമിരിക്കുന്നതിനിടയിൽ പറഞ്ഞു.


തുർക്കിയയിലെ ഹത്തേയിൽ 35 വയസ്സുകാരനായ മുസ്തഫ സൻഗുളിനെ 149 മണിക്കൂറിനുശേഷം രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്തപ്പോൾ

സിറിയൻ പട്ടണമായ ജബ് ലെഹിൽ തകർന്ന കെട്ടിടത്തിന്റെ അടിയിൽനിന്ന് രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചശേഷമാണ് 23കാരനായ ഈ ​മൊബൈൽ ഫോൺ കട ജീവനക്കാരൻ വെള്ളിയാഴ്ച രാത്രി ജീവിതത്തിലേക്കു തിരിച്ചുവന്നത്. ലടാക്കിയയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സകരിയയും മാതാവ് ദുഹ നൂറുല്ലയും പതിയെ സുഖപ്പെട്ടുവരുകയാണ്.

തുർക്കിയ-സിറിയ ഭൂകമ്പബാധിത മേഖലകളിൽനിന്ന് അഞ്ചു ദിവസത്തിനുശേഷവും രക്ഷാപ്രവർത്തകർ ഇപ്പോഴും ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്ന അതിശയ വാർത്തകൾ പുറത്തുവരുകയാണ്.

തുർക്കി നഗരമായ ക​ഹ്റാ​മ​ൻ​മാ​രാ​സിൽ ഒരു കുടുംബത്തെയും അന്റാക്യയിൽ ഏഴു മാസമായ കുഞ്ഞിനെയും അടക്കം ശനിയാഴ്ച ഡസനിലേറെ പേരെ രക്ഷിച്ചിട്ടുണ്ട്. സിറിയൻ അതിർത്തിയിലെ നുർദാഗി നഗരത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് അഞ്ചംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇസ്‍ലാഹിയെ പട്ടണത്തിൽനിന്ന് ഏഴു വയസ്സുകാരിയെയും രക്ഷിച്ചു.

എൽബിസ്താനിൽ 132 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മെലിസ ഉൾക്കുവെന്ന 29കാരിയെ പുറത്തെടുക്കവെ ആർപ്പുവിളികളോടെ ഓടിക്കൂടിയ ജനത്തെ പൊലീസ് അകറ്റിനിർത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഹാത്തെയ് പ്രവിശ്യയിൽ 138 മണിക്കൂർ അകപ്പെട്ടുകിടന്ന 44കാരനെ ജീവനോടെ പുറത്തെടുത്തപ്പോൾ രക്ഷാപ്രവർത്തകർ കരച്ചിൽ അടക്കാൻ കഴിയാതെ ‘അത്ഭുതം, അത്ഭുതം’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതേ നഗരത്തിൽ 140 മണിക്കൂറിനുശേഷവും ഒരാളെ രക്ഷിച്ചുവെന്ന് പ്രാദേശിക ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, 50 മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ പുറത്തെടുത്ത സൈനബ് കഹ്റാമൻ എന്ന വനിത കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലി​രിക്കെ മരിച്ചത് രക്ഷാ പ്രവർത്തകരെ സങ്കടത്തിലാഴ്ത്തി. ‘‘കുടുംബത്തിന് അവസാനമായി അവരോട് യാത്ര പറയാൻ കഴിഞ്ഞല്ലോ... ഒരിക്കൽകൂടി അവർക്ക് കാണാനും ഒന്നു കെട്ടിപ്പിടിക്കാനും കഴിഞ്ഞല്ലോ...’’ -രക്ഷാപ്രവർത്തകരിലൊരാൾ ഇടർച്ചയോടെ പറഞ്ഞു.

തു​ർ​ക്കി​യ​യി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജ​ർ​മ​നി, ഓ​സ്​​ട്രി​യ സം​ഘ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും സൈ​നി​ക​കാ​വ​ലി​ൽ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി തു​ർ​ക്കി​യ​യി​ലെ​ത്തി. ഭൂ​ക​മ്പ​ത്തി​നു​ശേ​ഷം തു​ർ​ക്കി​യ​യി​ലെ​ത്തു​ന്ന ആ​ദ്യ രാ​ഷ്ട്ര​ത്ത​ല​വ​നാ​ണ് ശൈ​ഖ് ത​മീം.

തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ ഇ​ര​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​സ​ക​ൾ ന​ൽ​കു​മെ​ന്ന് ജ​ർ​മ​നി പ്ര​ഖ്യാ​പി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ന്ന നി​ല​യി​ലാ​ണ് ജ​ർ​മ​നി​യി​ൽ ബ​ന്ധു​ക്ക​ളു​ള്ള​വ​ർ​ക്ക് വി​സ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി നാ​ൻ​സി ഫേ​സ​ർ പ​റ​ഞ്ഞു.

തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മാ​യി ഒ​മ്പ​ത് ല​ക്ഷം പേ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഭ​ക്ഷ​ണ​മെ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സി​റി​യ​യി​ൽ ഭൂ​ക​മ്പം കൂ​ടി ബാ​ധി​ച്ച​തോ​ടെ സ്ഥി​തി അ​തി​ദ​യ​നീ​യ​മാ​ണെ​ന്നും ലോ​ക​ത്തി​ന്റെ സ​ഹാ​യം ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ സ​മ​യ​മാ​ണെ​ന്നും യു.​എ​ൻ അ​റി​യി​ച്ചു. 53 ല​ക്ഷം പേ​ർ​ക്കാ​ണ് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത്. 

Tags:    
News Summary - Turkey Earthquake: 7-year-old rescued after 152 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.